ശബ്ദം

ത്ധിലും....കിലും
Chemistry Lab-ലെ ഗ്ലാസുപകരണങ്ങൾ വീണുടയുന്ന ശബ്ദം കേട്ട് പ്യുണ്‍ പറഞ്ഞു
"ഹോ..പെമ്പില്ലെരു ഏന്തോ തകർത്തു."
അപ്പോൾ ഹെഡ്മാസ്റ്റർ
"ഹേയ്, അത് പിള്ളേരല്ല, ടീച്ചറാണ്."
പ്യുണ്‍ : "അത് സാറിനെങ്ങനെ മനസ്സിലായി?"
ഹെഡ്മാസ്റ്റർ :"പെണ്‍പിള്ളേരാണെങ്കിൽ അവരുടെ കൂട്ടക്കരച്ചിൽ കേട്ടേനെ."

കാമ്പസ് ഫലിതം - 01

കോളേജ് ഹോസ്റ്റൽ വാർഡൻ പ്രിൻസിപ്പാളിനോട് 
"സർ , ലേഡീസ് ഹോസ്റ്റലിൽ വെള്ളം പ്രശനമായിരിക്കുന്നു. കുടിക്കാനും കുളിക്കാനും വെള്ളമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടികൾ സമരം ചെയ്യാൻ പോകുന്നു."
"ഓഹോ, മെൻസ് ഹോസ്റ്റലിലോ?"
"അവിടെയും വെള്ളം തന്നെ പ്രശ്നം, അവരെപ്പോഴും വെള്ളത്തിലാ!" 

100 വർഷത്തിനു ശേഷം

ഹർത്താൽ ദിനങ്ങൾ പങ്കുവയ്ക്കൽ ചർച്ച വിജയിത്തിലേക്ക് 
തിരുവനന്തപുരം :- വിവിധ രാഷ്ട്രീയ പാർട്ടികളും പാർട്ടികളിലെ ഗ്രൂപ്പുകൾക്കും സാമുദായിക സംഘടനകൾക്കും അടുത്ത കലണ്ടർ വർഷത്തെ ഹർത്താൽ ദിനങ്ങൾ പങ്കുവച്ചു. 365 ദിനങ്ങളിൽ ഹർത്താൽ ദിനങ്ങൾ മൊത്തം 365-ൽ കൂടരുതെന്നും ഹർത്താലിന് ന്യായമായ കാരണം കണ്ടുപിടിച്ച് 6 മണിക്കൂർ മുൻപായി പൊതുജനങ്ങളെ അറിയിക്കണമെന്നും ഏകദേശ ധാരണ ആയിട്ടുണ്ട്. എന്നാൽ കോണ്‍ഗ്രസിലെ 99 ഗ്രൂപ്പുകളും കേരള കോണ്‍ഗ്രസിലെ 104 ഗ്രൂപ്പുകളും കമ്മ്യുണിസ്റ്റ് പാർട്ടിയിലെ 48 ഗ്രൂപ്പുകളുംതങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല എന്നറിയുന്നു. 

ക്ലാസ്സ്‌ റും തമാശകൾ - 01

സംഗീതത്തിന്റെ പിരീഡിൽ അദ്ധ്യാപിക "ത്യാഗരാജനെക്കുറിച്ച് നിങ്ങൾ കേട്ടീട്ടുണ്ടോ?"
മുൻ ബഞ്ചിലിരുന്ന രാമു ചാടിയെഴുന്നേറ്റ് : "അറിയാം ടീച്ചർ , സിനിമയിലെ പേരുകേട്ട സ്റ്റണ്ട് സംവിധായകൻ അല്ലേ ??"