ബസിനുള്ളിൽ എന്തോ തെരയുന്നതു കണ്ട ടിൻറു മോനോട് കണ്ടക്ടർ: എന്താ നോക്കുന്നത്? വല്ലതും കളഞ്ഞു പോയോ..?
ടിൻറുമോൻ: എന്റെ കയ്യിൽ നിന്ന് 500 രൂപ നഷ്ടപ്പെട്ടു.
കണ്ടക്ടർ: എന്തെങ്കിലും അയാളം പറയാൻ കഴിയുമോ?
ടിൻറുമോൻ: അതിൽ ഗാന്ധിജിയുടെ ഒരു പടം ഉണ്ടായിരുന്നു ....!!!
അപ്പൂപ്പനെ കാണാൻ വൃദ്ധസദനത്തിലെത്തിയ ടിൻറുമോനോട് അച്ഛൻ: എന്തിനാടാ ഫോൺ നമ്പർകുറിക്കുന്നത്? അപ്പാപ്പനെ വിളിക്കാനാണോ...?
ടിൻറുമോൻ: അല്ലപ്പാ.... അപ്പനു വേണ്ടി കട്ടിൽ ബുക്ക് ചെയ്യാനാ... ഇവിടം വരെ വരണ്ടല്ലോ...!