Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

വായിക്കാനും പ്രവർത്തിക്കാനും

ബൈബിൾ വായിക്കരുതെന്ന് പറഞ്ഞത് മറ്റാരുമല്ല. മാർത്തോമ മേത്രോപ്പോലീത്തയായ മാർ ക്രിസോസ്റ്റം തിരുമേനി തന്നെ. പറഞ്ഞതാവട്ടെ മാരാമണ്‍ കണ്‍വെൻഷൻ നടക്കുന്ന വിശാലമായ മണൽപ്പുറത്ത് വെച്ച്. ലക്ഷോപലക്ഷം വരുന്ന വിശ്വസികളോടായിട്ട് അദ്ദേഹം ഒരിക്കൽ പറഞ്ഞു ," നിങ്ങൾ ബൈബിൾ വായിക്കരുത്. പത്രങ്ങളൊക്കെ വായിക്കണം." ജനം അന്തം വിട്ടു........പിന്നെ സസ്പെൻസാണ്. അല്പനേരത്തിനുശേഷം അദ്ദേഹം കൂട്ടിചേർത്തു "ബൈബിൾ വായിക്കാനുള്ളതല്ല , പഠിക്കാനും പ്രവർത്തിച്ചു കാട്ടാനുമുള്ളതാണ് . പത്രങ്ങളൊക്കെ വായിക്കനുള്ളതും.