Showing posts with label 100 വർഷത്തിനു ശേഷം. Show all posts
Showing posts with label 100 വർഷത്തിനു ശേഷം. Show all posts

വിദേശനിർമിത മന്ത്രിക്കട്ടിലുകൾ ഇറക്കുമതി ചെയ്യും

സംസ്ഥാന മന്ത്രിസഭയിലെ 90 വയസ്സ് കഴിഞ്ഞ 67 മന്ത്രിമാർക്ക് സെക്രട്ടേറിയററിൽ കസേരയിൽ നിവർന്നിരുന്ന് ഫയൽ പഠിക്കാനും ഉത്തരവുകൾ പാസാക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ അവർക്കു വേണ്ടി അമേരിക്കയിൽ നിന്ന് സൂപ്പർ സ്പെഷ്യാലിററി എ.സി മന്ത്രിക്കട്ടിലുകൾ ഇറക്കുമതി ചെയ്യാൻ ഇന്നു കൂടിയ മന്ത്രിസഭായോഗം തീരുമാനിച്ചു.മുതിർന്ന നേതാക്കൾക്ക് വാർദ്ധക്യ സഹജ്ജമായ ക്ലേശങ്ങൾ ഉണ്ടെങ്കിലും അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കാൻ അവർ കാട്ടുന്ന അർപ്പണ മനോഭാവത്തെ അവരുടെ കുടുംബാംഗങ്ങൾ കൂട്ട പ്രസ്താവനയിൽ പ്രശംസിച്ചു.

100 വർഷത്തിനു ശേഷം

ഹർത്താൽ ദിനങ്ങൾ പങ്കുവയ്ക്കൽ ചർച്ച വിജയിത്തിലേക്ക് 
തിരുവനന്തപുരം :- വിവിധ രാഷ്ട്രീയ പാർട്ടികളും പാർട്ടികളിലെ ഗ്രൂപ്പുകൾക്കും സാമുദായിക സംഘടനകൾക്കും അടുത്ത കലണ്ടർ വർഷത്തെ ഹർത്താൽ ദിനങ്ങൾ പങ്കുവച്ചു. 365 ദിനങ്ങളിൽ ഹർത്താൽ ദിനങ്ങൾ മൊത്തം 365-ൽ കൂടരുതെന്നും ഹർത്താലിന് ന്യായമായ കാരണം കണ്ടുപിടിച്ച് 6 മണിക്കൂർ മുൻപായി പൊതുജനങ്ങളെ അറിയിക്കണമെന്നും ഏകദേശ ധാരണ ആയിട്ടുണ്ട്. എന്നാൽ കോണ്‍ഗ്രസിലെ 99 ഗ്രൂപ്പുകളും കേരള കോണ്‍ഗ്രസിലെ 104 ഗ്രൂപ്പുകളും കമ്മ്യുണിസ്റ്റ് പാർട്ടിയിലെ 48 ഗ്രൂപ്പുകളുംതങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല എന്നറിയുന്നു.