Showing posts with label തുഞ്ചനും കുഞ്ചനും. Show all posts
Showing posts with label തുഞ്ചനും കുഞ്ചനും. Show all posts

സമയമായില്ല പോലും

കുഞ്ചൻ നമ്പ്യാരും എഴുത്തച്ഛനും  ലോഹ്യത്തിലായിരുന്നുവെങ്കിലും പരസപരം കളിയാക്കാനുള്ള അവസരം ഇരുകൂട്ടരും പാഴാക്കാറില്ലായിരുന്നു. ജാതിയിൽ വാനിയനായിരുന്ന എഴുത്തച്ഛന്റെ അരികിലേക്ക് ഒരു പയ്യനെ സഞ്ചിയുമായി പറഞ്ഞയച്ചീട്ട് നീ ചെന്ന് പിണ്ണാക്ക് ഉണ്ടോ എന്ന് ചോദിച്ചീട്ട് വരാൻ പറഞ്ഞു. കടമ്പയ്ക്കൽ ഓലക്കുട മറച്ച് നമ്പ്യാർ നിന്നു. പയ്യൻ ചെന്നീട്ട് എഴുത്തച്ഛനോട് പിണ്ണാക്ക് ഉണ്ടോയെന്ന് ചോദിച്ചതും എഴുത്തച്ഛൻ ഒരാട്ടുവെച്ചുകൊടുത്തതും ഒന്നിച്ചായിരുന്നു.
"എടാ, ഇങ്ങോട്ടു പൊരൂ, അവൻ ആട്ടാൻ തുടങ്ങിയിട്ടേ ഉള്ളൂ. കുറേ സമയമെടുക്കും" കടമ്പയ്ക്കൽ നിന്ന നമ്പ്യാർ പറഞ്ഞു.