Showing posts with label ആശുപത്രി ഫലിതങ്ങൾ. Show all posts
Showing posts with label ആശുപത്രി ഫലിതങ്ങൾ. Show all posts

ആശുപത്രി ഫലിതങ്ങൾ - 3

എല്ലു ഡോക്ടർ നടുവേദനക്കാരനായ തന്റെ രോഗിയെ വഴിയിൽ വെച്ച് കണ്ടുമുട്ടി.
ഡോക്ടർ : "താങ്കൾ ഫീസായി തന്നത് വണ്ടിച്ചെക്കായിരുന്നു!... അത് തിരിച്ചു വന്നു.... "
രോഗി: "എന്റെ നടുവേദനയും തിരിച്ചു വന്നു ഡോക്ടർ !..."

ആശുപത്രി ഫലിതങ്ങൾ - 2

ഭ്രാന്താശുപത്രിയിലെ മനോരോഗി ഡോക്ടറോട് : "ഞങ്ങൾ നിങ്ങളെ പഴയ ഡോക്ടറെക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നു."
സന്തുഷ്ടനായ ഡോക്ടർ :"നല്ലത്, എന്തുകൊണ്ട്?...."
മനോരോഗി : "നിങ്ങളെ ഞങ്ങളിൽ ഒരുവനെപ്പോലെ തോന്നുന്നു."

ആശുപത്രി ഫലിതങ്ങൾ - 1

"ഡോക്ടർ!............. മറ്റു ഡോക്ടർമാർ താങ്ങളുടെ രോഗനിർണയവുമായി വിയോജിക്കുന്നു. അവർ പറയുന്നു എനിക്ക് മറ്റെന്തോ രോഗമാണെന്ന്...." രോഗി പറഞ്ഞു.
ഡോക്ടർ :- "........പോസ്റ്റ്‌ മോർട്ടം കഴിയട്ടെ! ആരാണ് ശരിയെന്ന് അപ്പോൾ അറിയാം......"